LiveTV

Live

Kerala

ചിക്കന്‍ ഫ്രൈ കിട്ടിയില്ല; ഹോട്ടൽ ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച് പണവുമായി യുവാവ് മുങ്ങി

അമ്മഞ്ചേരി നാല്‍പത്തിമല സ്വദേശി ക്രിസ്റ്റി ആണ് അതിക്രമത്തിന് ശേഷം ഒളിവിൽ കഴിയുന്നത്

ചിക്കന്‍ ഫ്രൈ കിട്ടിയില്ല; ഹോട്ടൽ ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച് പണവുമായി യുവാവ് മുങ്ങി

കോട്ടയം ഏറ്റുമാനൂരിൽ ചിക്കൻ ഫ്രൈ കിട്ടാത്തതിൽ കലി പൂണ്ട് ഹോട്ടലിൽ അതിക്രമം. ഹോട്ടൽ ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച ശേഷം പണവുമായി യുവാവ് മുങ്ങി. അമ്മഞ്ചേരി നാല്‍പത്തിമല സ്വദേശി ക്രിസ്റ്റി ആണ് അതിക്രമത്തിന് ശേഷം ഒളിവിൽ കഴിയുന്നത്.

ചിക്കന്‍ ഫ്രൈ ആവശ്യപ്പെട്ടുകൊണ്ടാണ് യുവാവും സുഹൃത്തും ഹോട്ടലിലെത്തിയത്. എന്നാല്‍ ഭക്ഷണം കഴിഞ്ഞുവെന്നും ഹോട്ടല്‍ അടയ്ക്കുകയുമാണെന്ന് ഉടമ അറിയിക്കുകയുമായിരുന്നു. ഇതില്‍ കലിപൂണ്ട് യുവാവ് അക്രമം അഴിച്ചുവിടുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. വടിവാളും മറ്റും യുവാവിന്‍റെ കയ്യിലുണ്ടായിരുന്നു. ഹോട്ടലിന്‍റെ ഉള്ളിലേക്ക് കടന്ന് വെട്ടുകത്തിയെടുക്കുകയും അതുകൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ തമിഴ്നാട് സ്വദേശിയായ ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. പൊലീസിനെ വിളിക്കാന്‍ ശ്രമിച്ച ഹോട്ടലുടമയെ യുവാവ് ആക്രമിക്കുകയും പണം കൈക്കലാക്കുകയും ചെയ്തു.