LiveTV

Live

Kerala

കത്വ പെൺകുട്ടിക്കായുള്ള ധനസമാഹരണത്തിൽ തട്ടിപ്പ്: യൂത്ത് ലീഗിനെതിരെ ആരോപണവുമായി മുൻ ദേശീയ കമ്മിറ്റി അംഗം

മുനവ്വറലി തങ്ങളും പികെ ഫിറോസും നയിച്ച യുവജനയാത്രക്ക് വേണ്ടി 15 ലക്ഷം വകമാറ്റിയെന്നും ആരോപണത്തിൽ പറയുന്നു

കത്വ പെൺകുട്ടിക്കായുള്ള 
 ധനസമാഹരണത്തിൽ തട്ടിപ്പ്: യൂത്ത് ലീഗിനെതിരെ ആരോപണവുമായി മുൻ ദേശീയ കമ്മിറ്റി അംഗം

കത്വയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച പണം യൂത്ത് ലീഗ് നേതാക്കള്‍ വകമാറ്റി ചിലവഴിച്ചെന്ന് ആരോപണം. യൂത്ത് ലീഗ് മുൻ ദേശീയ കമ്മിറ്റി അംഗം യൂസഫ് പടനിലമാണ് ആരോപണവുമായി രംഗത്തെത്തിയത്. 'പള്ളികളില്‍ നിന്നും ഗള്‍ഫില്‍ നിന്നും പിരിച്ച ഒരു കോടി രൂപയുടെ കണക്ക് പാർട്ടിയിൽ അവതരിപ്പിച്ചിട്ടില്ല.

മുനവ്വറലി തങ്ങളും പികെ ഫിറോസും നയിച്ച യുവജനയാത്രക്ക് വേണ്ടി 15 ലക്ഷം വകമാറ്റിയെന്നും ആരോപണത്തിൽ പറയുന്നു. വിമതനായി മത്സരിച്ചതിനെ തുടർന്ന് യൂസഫ്പടനിലത്തെ ലീഗിൽ നിന്നും പുറത്താക്കിയിരുന്നു. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് പി കെ ഫിറോസ് രംഗത്തെത്തി.