LiveTV

Live

Kerala

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; പിന്തുണ തേടി കോണ്‍ഗ്രസ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ല്യാരെ കണ്ടു

ലോക്സഭയിലും-രാജ്യസഭയിലും മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കോണ്‍ഗ്രസ് നല്‍കുന്നില്ലന്ന പരാതി കാന്തപുരം ഉന്നയിച്ചു

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; പിന്തുണ തേടി കോണ്‍ഗ്രസ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ല്യാരെ കണ്ടു

നിയമസഭ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി കോണ്‍ഗ്രസ് നേതാക്കള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ല്യാരെ കണ്ടു. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്‍റെ നേത്യത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെത്തിയത്. കാരന്തൂര്‍ മര്‍കസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; പിന്തുണ തേടി കോണ്‍ഗ്രസ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ല്യാരെ കണ്ടു

ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും കാന്തപുരത്തെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് താരിഖ് അന്‍വറിന്‍റെ നേത്യത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ലോക്സഭയിലും-രാജ്യസഭയിലും മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കോണ്‍ഗ്രസ് നല്‍കുന്നില്ലന്ന പരാതി കാന്തപുരം ഉന്നയിച്ചു. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതിയില്‍ മുസ്‍ലിം വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പോലും വെക്കാത്തതിലുള്ള പ്രതിഷേധവും കാന്തപുരം അറിയിച്ചു.

മലബാറിന്‍റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനന്‍, ടി സിദ്ദീഖ്, കെ.പി അനില്‍കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.