LiveTV

Live

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ

70 ശതമാനം സീറ്റ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും നൽകണം, ഇല്ലെങ്കില്‍ ജയിക്കുക കോണ്‍ഗ്രസ്സിന് അസാധ്യമായിരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ. മത്സരിക്കുക എന്നത് ഏതൊരു പൊതുപ്രവര്‍ത്തകനും ആഗ്രഹിക്കുന്നതാണ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ല. അത്തരം ചര്‍ച്ചകള്‍ നടക്കുന്നത് ചാനലുകളില്‍ മാത്രമാണ്. പിതാവ് മത്സരിക്കുന്നതിനാൽ മത്സരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

70 ശതമാനം സീറ്റ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും നൽകണം, ഇല്ലെങ്കില്‍ ജയിക്കുക കോണ്‍ഗ്രസ്സിന് അസാധ്യമായിരിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നത് പുതിയ ആളുകൾ വരാനാണെന്നും ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞു.