അധികാരത്തിനായി തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടാനുള്ള നീക്കം അംഗീകരിക്കില്ല: മുന്നറിയിപ്പുമായി തൃശൂർ അതിരൂപത
ഇവർ ക്രൈസ്തവ സമൂഹത്തെ അവഗണിക്കുകയാണെന്നും ഇത്തരം നീക്കങ്ങൾക്ക് തെരഞ്ഞെടുപ്പിൽ മറുപടി നല്കുമെന്നും മുഖപത്രം

ഇരുമുന്നണികൾക്കും മുന്നറിയിപ്പുമായി തൃശൂർ അതിരൂപതയുടെ മുഖപത്രം, കത്തോലിക്കാ സഭ. അധികാരം പിടിച്ചെടുക്കാൻ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇത്തരക്കാർ മതേതര മൂല്യങ്ങളെ നഷ്ടപ്പെടുത്തുകയാണ്. ഇവർ ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നു. ഈ അവഗണനക്കെതിരെ പ്രതിഷേധമുണ്ടാകും. പരമ്പരാഗത വോട്ട് ബാങ്കായി ക്രിസ്ത്യൻ സമൂഹത്തെ കാണാൻ കഴിയില്ല. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയുണ്ടെന്നും തൃശൂർ അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തിലുണ്ട്.
ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ പരോക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസും രംഗത്തെത്തിയിരുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.