LiveTV

Live

Kerala

ആദ്യം എ.പി നദ്ദ, പിന്നീട് എ.ജെ നദ്ദ; ദേശീയ അധ്യക്ഷന്‍റെ പേര് ഒന്നിലധികം തവണ തെറ്റായി അച്ചടിച്ച് ബിജെപി, പരിഹസിച്ച് സോഷ്യല്‍ മീഡിയ

എ.പി നദ്ദ, എ.ജെ നദ്ദ; ദേശീയ അധ്യക്ഷന്‍റെ പേര് തെറ്റായി അച്ചടിച്ച് ബിജെപി, പരിഹസിച്ച് സോഷ്യല്‍ മീഡിയ

ആദ്യം എ.പി നദ്ദ, പിന്നീട് എ.ജെ നദ്ദ; ദേശീയ അധ്യക്ഷന്‍റെ പേര് ഒന്നിലധികം തവണ തെറ്റായി അച്ചടിച്ച് ബിജെപി, പരിഹസിച്ച് സോഷ്യല്‍ മീഡിയ

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പേര് തെറ്റായി അച്ചടിച്ച് പരിഹാസങ്ങള്‍ ഏറ്റുവാങ്ങുകയാണ് പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ബിജെപി ദേശീയ അധ്യക്ഷന്‍റെ തിരുവനന്തപുരം സന്ദര്‍ശനത്തിന്‍റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിലാണ് ഒന്നിലധികം തവണ നദ്ദയുടെ ഇനീഷിയല്‍ തെറ്റി അച്ചടിച്ചിരിക്കുന്നത്.

ആദ്യം എ.പി നദ്ദയെന്നും പിന്നീട് എ.ജെ നദ്ദയെന്നുമാണ് നാക്കുപിഴയെന്നോണം തെറ്റി അച്ചടിച്ചിരിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ലെറ്റര്‍ പാഡില്‍ ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിന്‍റെ കയ്യൊപ്പോടു കൂടിയ പ്രസ് റിലീസാണ് ട്വിറ്ററില്‍ വൈറലാകുന്നത്.

അച്ചടിപ്പിശകിന് പിന്നാലെ വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് ബിജെപി കേരളം ഏറ്റുവാങ്ങുന്നത്. രാഷ്ട്രപിതാവിനെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രിയെ പിന്തുണക്കുന്നവരില്‍ നിന്ന് ഇതില്‍കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ പാടില്ല എന്നും കമന്‍റുകള്‍ പോസ്റ്റിനെതിരെ ഉയര്‍ന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഫെബ്രുവരി മൂന്ന്, നാല് തിയതികളില്‍ കേരള സന്ദര്‍ശനം നടത്തുന്നത്. പാര്‍ട്ടി യോഗങ്ങള്‍ക്ക് പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. നാലിന് തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ നദ്ദ പങ്കെടുക്കും.