വിജയരാഘവനെ കൂട്ടിലടക്കണമെന്ന് എസ്.വൈ.എസ് നേതാവ്
മുസ്ലിം വിരോധം മാത്രം ഛർദിക്കുന്ന ഇദ്ദേഹം ശുദ്ധവർഗീയവാദിയാണെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ

സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ കൂട്ടിലടക്കാൻ പാർട്ടി തയ്യാറാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. മുസ്ലിം വിരോധം മാത്രം ഛർദിക്കുന്ന ഇദ്ദേഹം ശുദ്ധവർഗ്ഗീയവാദിയാണെന്നും അദ്ദേഹം കുറിച്ചു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
വിജയരാഘവനെ കൂട്ടിലടക്കാൻ സി.പി.എം തയ്യാറാകണം
സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ്റെ ഓരോ ഇടപെടലുകളും സംഘികളെ തോൽപിക്കും വിധത്തിലാണ്.വാ തുറന്നാൽ മുസ്ലിം വിരോധം മാത്രം ഛർദിക്കുന്ന ഇദ്ദേഹം ശുദ്ധവർഗ്ഗീയവാദിയാണെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞു. ഇദ്ദേഹത്തെ കൂട്ടിലടക്കാൻ വൈകുന്ന ഓരോ നിമിഷങ്ങളും മതേതര കേരളത്തിൻ്റെ തകർച്ചക്ക് വഴിയൊരുക്കും.സാമുദായിക സംഘർഷമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
സംവരണാവകാശം ചോദിക്കുന്നത് വർഗ്ഗീയതയായി കാണുന്ന ഇദ്ദേഹത്തിന് സംഘിപാളയമാണ് കൂടുതൽ ഭൂഷണം.