LiveTV

Live

Kerala

കഴക്കൂട്ടത്ത് എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ ആർക്കിടെക് വിദ്യാർത്ഥിനി അഞ്ജനെയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

കഴക്കൂട്ടത്ത് എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ ആർക്കിടെക് വിദ്യാർത്ഥിനി അഞ്ജനെയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോളേജിലെ ഹോസ്റ്റൽ മുറിയിലായിരുന്നു മൃതദേഹം.

രാവിലെ ഭക്ഷണം കഴിക്കാൻ എത്താത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത്.ഉടൻ തന്നെ ഹോസ്റ്റലിലെ വാർഡൻ ഉൾപ്പടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഗുളികകൾ അമിത അളവിൽ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം. മൃതദേഹത്തിന്‍റെ അരികിൽ നിന്നും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. അടൂർ സ്വദേശിനിയാണ് മരിച്ച അഞ്ജന. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചയിൽ .കഴക്കൂട്ടം പൊലീസ് കേസെടുത്തു. അജ്ഞനയ്ക്ക് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.