വയനാട്ടിലെ ടെന്റുകൾക്ക് നിയന്ത്രണം വരുന്നു; മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കാന്‍ തീരുമാനം
ഇതിനായി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയ്ക്ക് നിർദ്ദേശം നല്കി.

വയനാട്ടിലെ വിനോദ സഞ്ചാര മേഖലയിലെ ടെന്റുകൾക്ക് നിയന്ത്രണം വരുന്നു. സാഹസിക വിനോദത്തിന്റെ ഗണത്തിൽ വരുന്ന ടെന്റിലെ താമസത്തിന് മാർഗനിർദ്ദേശം തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയ്ക്ക് നിർദ്ദേശം നല്കി.
കഴിഞ്ഞ ദിവസം മേപ്പാടിയിലെ എളമ്പലേരിയിൽ ടെന്റിൽ താമസിച്ചിരുന്ന യുവതി കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി. ദിവസങ്ങൾക്കുള്ളിൽ മാർഗ നിർദ്ദേശം തയ്യാറാകും. ഇതോടെ നിലവിൽ താൽകാലികമായി നിർമ്മിക്കുന്ന ടെന്റുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാകും. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നവർക്കു മാത്രമായിരിക്കും ടെന്റുകളിൽ വിനോദ സഞ്ചാരികളെ താമസിപ്പിയ്ക്കാൻ അനുമതിയുണ്ടാകുക.