LiveTV

Live

Kerala

ശബരിമല വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതെന്ന് ഉമ്മന്‍ ചാണ്ടി

ഭക്തരുടെ ആഗ്രഹം നടത്താനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധിക്ക് കാരണമായ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു

ശബരിമല വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതെന്ന് ഉമ്മന്‍ ചാണ്ടി

ശബരിമല വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതെന്ന് ഉമ്മന്‍ ചാണ്ടി. ഭക്തരുടെ ആഗ്രഹം നടത്താനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധിക്ക് കാരണമായ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അല്‍പ്പം മുമ്പാണ് ഐശ്വര്യ കേരളയാത്രക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കമായത്. മുന്‍ മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രമുഖരായ നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കുമ്പളിയിലെത്തിയിരുന്നു.