LiveTV

Live

Kerala

കേരളത്തിൽ ഒരു മുസ്‍ലിം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സി.പി.എമ്മിന് അഭിപ്രായമുണ്ടോ: എൻ.കെ പ്രേമചന്ദ്രൻ എം. പി

തുടർ ഭരണത്തിന് വേണ്ടി സി.പി.എം കേരളത്തിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നതായി എൻ.കെ പ്രേമചന്ദ്രൻ

കേരളത്തിൽ ഒരു മുസ്‍ലിം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സി.പി.എമ്മിന് അഭിപ്രായമുണ്ടോ: എൻ.കെ പ്രേമചന്ദ്രൻ എം. പി

തുടർ ഭരണത്തിന് വേണ്ടി സി.പി.എം കേരളത്തിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നതായി എൻ.കെ പ്രേമചന്ദ്രൻ എം. പി മീഡിയവണിനോട്. കേരളത്തിൽ ഒരു മുസ്‍ലിം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സിപിഎമ്മിന് അഭിപ്രായമുണ്ടോ എന്നും പ്രേമചന്ദ്രൻ ചോദിച്ചു.

യു.ഡി എഫിലെ ഐക്യമില്ലായ്മയാണ് തദ്ദേശ സ്ഥാപനങ്ങളിലെ പരാജയത്തിന് കാരണം. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നണിയെ നയിക്കുന്നതോടെ യുഡിഎഫിന് ഇത്തവണ വിജയം ഉറപ്പാണെന്നും എൻ.കെ പ്രേമചന്ദ്രൻ എം. പി പറഞ്ഞു.

എ. വിജയരാഘവന്‍റെ ലീഗ് വിരുദ്ധ പരാമർശം ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. മുസ്‍ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്നായിരുന്നു ഇന്ന് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. ഇ.എം.എസ് ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ പാണക്കാട് വന്നിട്ടുണ്ടെന്നായിരുന്നു മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. സിപിഎം ഇപ്പോൾ സ്വീകരിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ മീഡിയവണിനോട് പറഞ്ഞു.