ഗൗരിയമ്മയെ ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി
അനാരോഗ്യം മൂലമാണ് ഗൗരിയമ്മയെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നീക്കിയത്

കെ.ആർ. ഗൗരിയമ്മയെ ജെ.എസ്.എസ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കി. ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് പുതിയ തീരുമാനം . എ.എൻ. രാജൻ ബാബുവാണ് പുതിയ ജനറൽ സെക്രട്ടറി. ഗൗരിയമ്മക്ക് പാർട്ടി പ്രസിഡൻറ് പദവി നൽകി. സഞ്ജീവ് സോമരാജനാണ് ആക്ടിങ് പ്രസിഡൻറ്. അനാരോഗ്യം മൂലമാണ് ഗൗരിയമ്മയെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നീക്കിയത്. വിശ്രമത്തിലായതിനാൽ ഗൗരിയമ്മക്ക് സമ്മേളനത്തിന് എത്താൻ സാധിച്ചിരുന്നില്ല.