''കുറ്റം കീഴുദ്യോഗസ്ഥരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ഇപ്പോഴും പൊലീസിലുണ്ട്''; ഡി.ഐ.ജിക്കെതിരെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
വര്‍ക്കിങ് അറേഞ്ച്മെന്റിന് പൊലീസുകാരെ അയക്കുന്നത് ഡി.ജി.പി അറിയണമെന്നാണ് ചട്ടം. ഈ ചട്ടം ലംഘിക്കാന്‍ ഡി.ഐ.ജി ആവശ്യപ്പെട്ടെന്നും ജയനാഥ് വെളിപ്പെടുത്തി

ഡി.ജി.പിയുടെ ഉത്തരവ് അട്ടിമറിക്കാന്‍ ബറ്റാലിയന് ഡി.ഐ.ജി അവശ്യപ്പെട്ടെന്ന് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കെ.എ.പി മൂന്നാം ബറ്റാലിയന് കമാഡന്റ് ജയനാഥന്റേതാണ് വെളിപ്പെടുത്തല്‍. വര്‍ക്കിങ് അറേഞ്ച്മെന്റിന് പൊലീസുകാരെ അയക്കുന്നത് ഡി.ജി.പി അറിയണമെന്നാണ് ചട്ടം. ഈ ചട്ടം ലംഘിക്കാന്‍ ഡി.ഐ.ജി ആവശ്യപ്പെട്ടെന്ന് ജയനാഥ് വെളിപ്പെടുത്തി.
അടൂര്‍ പൊലീസ് ക്യാന്റീനിലെ അഴിമതി തുറന്നു പറഞ്ഞതിന് ഡി.ഐ.ജി പീഡിക്കുകയാണ്. കുറ്റം കീഴുദ്യോഗസ്ഥരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ഇപ്പോഴും പൊലീസിലുണ്ട്. പൊലീസുകാര്‍ക്കായുള്ള യാത്രാബത്ത ജയനാഥ് വൈകിപ്പിചെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഇതിനുള്ള മൊമ്മോയിലെ മറുപടിയിലാണ് വൊളിപ്പെടുത്തല്.