LiveTV

Live

Kerala

ഈത്തപ്പഴം ഇറക്കുമതി ചെയ്ത കേസ്; സർക്കാർ നൽകിയ വിവരാവകാശത്തിന് അന്വേഷണ വിവരങ്ങൾ നൽകാനാകില്ലെന്ന് കസ്റ്റംസ്

അന്വേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങള്‍ കസ്റ്റംസ് മറുപടിയായി നല്‍കും. ഈത്തപ്പഴം ഇറക്കുമതി ചെയ്ത കേസിൽ കസ്റ്റംസിനോട് വിവരാവകാശ നിയമ പ്രകാരം സർക്കാർ വിവരങ്ങൾ തേടിയത്

ഈത്തപ്പഴം ഇറക്കുമതി ചെയ്ത കേസ്; സർക്കാർ നൽകിയ വിവരാവകാശത്തിന് അന്വേഷണ വിവരങ്ങൾ നൽകാനാകില്ലെന്ന് കസ്റ്റംസ്

ഈത്തപ്പഴം ഇറക്കുമതി ചെയ്ത കേസിൽ സർക്കാർ നൽകിയ വിവരാവകാശത്തിന് അന്വേഷണ വിവരങ്ങൾ നൽകാൻ ആകില്ലെന്ന് കസ്റ്റംസ്. അന്വേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങള്‍ കസ്റ്റംസ് മറുപടിയായി നല്‍കും. ഈത്തപ്പഴം ഇറക്കുമതി ചെയ്ത കേസിൽ കസ്റ്റംസിനോട് വിവരാവകാശ നിയമ പ്രകാരം സർക്കാർ വിവരങ്ങൾ തേടിയത്. 2017ൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ വിളിച്ച് വരുത്തി കസ്റ്റംസ് വിശദാംശങ്ങള്‍ തേടുകയും ചെയ്തിരുന്നു. തെളിവുകള്‍ ലഭിക്കാതെ കേസന്വേഷണം വഴി മുട്ടിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങള്‍ ആറ് ചോദ്യങ്ങളാണ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലുള്ളത്. എന്നാല്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആരംഭിച്ച നടപടികള്‍, സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, സമന്‍സ് നല്‍കിയവരുടെ വിശദമായ വിവരങ്ങള്‍ എന്നിവ നല്‍കേണ്ടതില്ലെന്നാണ് കസ്റ്റംസ് തീരുമാനം. കേസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇത്തരം വിവരങ്ങള്‍ പങ്കു വെക്കേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ടെന്നാണ് കസ്റ്റംസ് നിലപാട്.

സംസ്ഥാനത്തെ അനാഥാലായങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിനായി 2017ലാണ് പദ്ധതി ആരംഭിക്കുന്നത്. യു.എ.ഇ കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സാമൂഹിക നീതി വകുപ്പിന്‍റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അനാഥാലയങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ കണക്ക് അനുസരിച്ച് 17000 കിലോ ഈന്തപ്പഴം എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ