LiveTV

Live

Kerala

കാലിക്കറ്റ് സർവകലാശാലയില്‍ സംവരണ അട്ടിമറി നിയമന റോസ്റ്റർ പരസ്യപ്പെടുത്താതെ

എ. എന്‍ ഷംസീർ എം.എല്‍എയുടെ ഭാര്യയെ വിദ്യാഭ്യാസ വിഭാഗത്തില്‍ നിയമിക്കാന്‍ നീക്കമുണ്ടായിരുന്നു.

കാലിക്കറ്റ് സർവകലാശാലയില്‍ സംവരണ അട്ടിമറി നിയമന റോസ്റ്റർ പരസ്യപ്പെടുത്താതെ

നിയമന റോസ്റ്റർ പരസ്യപ്പെടുത്താതെ കാലിക്കറ്റ് സർവകലാശാലയില്‍ സംവരണ അട്ടിമറിക്ക് നീക്കം. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിന്‍റെ റോസ്റ്റർ നല്‍കാത്തതിനെ തുടർന്ന് സിന്‍ഡിക്കേറ്റംഗം വിയോജനക്കുറിപ്പെഴുതി. 43 അധ്യാപകരുടെ നിയമനത്തിനാണ് ഇന്നലെ സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

സംവരണ തസ്തിക ഏതെന്ന വ്യക്തമാക്കാതെ നിയമന വിജ്ഞാപനമിറക്കിയ കാലിക്കറ്റ് സർവകലാശാല, നിയമനം നടത്തുമ്പോഴും റോസ്റ്റർ പരസ്യമാക്കുന്നില്ല. അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാന്‍ ചേർന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം ആവശ്യപ്പെട്ടിട്ടും നിയമന റോസ്റ്റർ പരസ്യപ്പെടുത്തിയില്ല.

14 ഡിപ്പാർട്ടുമെന്റുകളിലായി 63 നിയമനങ്ങള്‍ക്കാണ് ഇന്നലെ ചേർന്ന സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയത്. സംവരണ വ്യവസ്ഥകള്‍ പാലിച്ചോ എന്ന പരിശോധിക്കാന്‍ നിയമന റോസ്റ്റർ ആവശ്യപ്പെട്ടങ്കിലും നിയമനം പൂർത്തിയായ ശേഷം പരസ്യപ്പെടുത്താമെന്ന മറുപടിയാണ് ലഭിച്ചത്. പാർട്ടി ബന്ധുക്കളെ നിയമിച്ചുവെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമന റോസ്റ്റർ കാണാതെ നിയമനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സിന്‍ഡിക്കേറ്റംഗം റഷീദ് അഹമ്മദ് എല്ലാ നിയമന തീരുമാനത്തിലും വിയോജനക്കുറിപ്പെഴുതി.

എ. എന്‍ ഷംസീർ എം.എല്‍എയുടെ ഭാര്യയെ വിദ്യാഭ്യാസ വിഭാഗത്തില്‍ നിയമിക്കാന്‍ നീക്കമുണ്ടായിരുന്നു. വിവാദങ്ങളെ തുടർന്ന് ആ നീക്കം ഒഴിവാക്കിയത് റൊട്ടേഷന്‍ മാറ്റിയാണെന്നാണ് വിവരം. ഇത്തരത്തില്‍ റൊട്ടേഷനില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടോ എന്നതുള്‍പ്പെടെ അറിയണമെങ്കില്‍ റോസ്റ്റർ പരിശോധിക്കേണ്ടതുണ്ട്. നിയമന റോസ്റ്റർ പരസ്യപ്പെടുത്തിയില്ലെങ്കില്‍ കോടതിയെ സമീപിപ്പിക്കാനാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മറ്റിയുടെ തീരുമാനം

വിവാദമായതിന് പിന്നാലെ തടിയൂരി; ഷംസീറിന്റെ ഭാര്യക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിയമനമില്ല
Also Read

വിവാദമായതിന് പിന്നാലെ തടിയൂരി; ഷംസീറിന്റെ ഭാര്യക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിയമനമില്ല

കാലിക്കറ്റ് സർവകലാശാലയിൽ എഎൻ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാൻ വഴിവിട്ട നീക്കമെന്ന് പരാതി
Also Read

കാലിക്കറ്റ് സർവകലാശാലയിൽ എഎൻ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാൻ വഴിവിട്ട നീക്കമെന്ന് പരാതി