'90 വയസ്സുള്ള മാതാവിന്റെ ആരോഗ്യനില മോശം'; സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ സുപ്രീം കോടതിയില്‍
യു.പി പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ഇത് വരെ മാതാവിനെ സംഭവം അറിയിച്ചിട്ടില്ല

90 വയസ്സായ കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ. സുപ്രീം കോടതിയെ സമീപിച്ചു. സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജ കുട്ടിയുടെ ആരോഗ്യം ദിനം പ്രതി ക്ഷയിച്ചു വരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകന് സിദ്ദീഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹരജിയിലുണ്ട്.
യു.പി പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ഇത് വരെ മാതാവിനെ സംഭവം അറിയിച്ചിട്ടില്ല. കാപ്പന്റെ മാതാവിന്റെ അവസാന ആഗ്രഹമാണ് മകനെ കാണുകയെന്നതെന്നും നിലവിലെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ജാമ്യം നല്‍കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. സിദ്ദീഖ് കാപ്പനും രോഗിയായ മാതാവും തമ്മിലുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിന് കെ.യു.ഡബ്ല്യു.ജെയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അടുത്തിടെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദിഖ് കാപ്പനെ ഒക്ടോബര്‍ അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ മതുര ജയിലില്‍ ആണ് സിദ്ദീഖ് കാപ്പന്.