സമ്പത്ത് അധികരിക്കാന്‍ അത്ഭുത സിദ്ധിയുള്ള രത്നം; 22 പേർ പൊള്ളാച്ചിയിൽ പിടിയിൽ
എറണാകുളം, ആലപ്പുഴ, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലുള്ള 18 പേരെയാണ് പിടികൂടിയത്

അത്ഭുത സിദ്ധിയുള്ള രത്നങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘം പൊള്ളാച്ചിയിൽ പിടിയിൽ. മലയാളികളടങ്ങുന്ന 22 പേരടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. കേസിൽ കേരളത്തിലേക്ക് ഉൾപെടെ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് തമിഴ്നാട് പൊലീസ്.
അത്ഭുത സിദ്ധിയുള്ള രത്നങ്ങള്‍ വീട്ടില്‍ വെച്ചാല്‍ സമ്പത്ത് കുമിഞ്ഞു കൂടും എന്ന പേരില്‍ സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തി, സമ്പന്നരില്‍ നിന്ന് വന്‍ തുക തട്ടുന്ന സംഘത്തെയാണ് പൊള്ളാച്ചി നോര്‍ത്ത് പോലീസ് പിടികൂടിയത്. മലയാളികളുടെ നേതൃത്വത്തിലുള്ള സംഘം പെള്ളാച്ചിയിൽ താമസിച്ച് തട്ടിപ്പ് നടത്തുന്നതിനിടയിലാണ് പിടിയിലായത്. പിടിയിലായ ഇരുപത്തി രണ്ടു പേരില്‍ 18 പേര് മലയാളികളാണ്.
പൊള്ളാച്ചി പെരുമാള്‍ ചെട്ടി സ്ട്രീറ്റില്‍ മൊബൈല്‍ കട നടത്തുന്ന റിയാസ്, സുഹൃത്തുക്കളായ ഉസിലാംപട്ടി സ്വദേശി മൂക്കയ്യന്, തിരുപ്പൂര്‍ സ്വദേശി രാജ്കുമാര്, ദിണ്ടിക്കൽ സ്വദേശി അബ്ബാസ് എന്നിവരെയാണ് ആദ്യം പിടികൂടുന്നത്. അവരില്‍ നിന്നാണ് സമീപത്തെ ലോഡ്ജുകളില്‍ താമസിക്കുകയായിരുന്ന മലയാളികളാണ് ഇതിനു പിന്നില്‍ എന്ന് പൊലീസിന് വിവരം ലഭിച്ചത്. എറണാകുളം, ആലപ്പുഴ, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലുള്ള 18 പേരെയാണ് പിടികൂടിയത്.
സമ്പത്ത് അധികരിക്കുന്നതിനും അത്ഭുത സിദ്ധിയുള്ള രത്നങ്ങളും പകുതി തുകക്ക് നൽകാം എന്ന് പറഞ്ഞാണ് തട്ടിപ്പ്. വ്യാജരത്നങ്ങളാണ് ഇവർ ആവശ്യകാർക്ക് നൽകിയിരുന്നത്. മലയാളി സംഘം മൊബൈല്‍ ഫോണ്‍ കട നടത്തുന്ന റിയാസിനെയാണ് ആദ്യം സമീപിച്ചത്. റിയാസ് സുഹൃത്തുക്കളായ മറ്റു മൂന്നു പേരോടും ആശയം പങ്കുവെച്ചു. അതില്‍ ഒരാള്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിച്ചപ്പോഴാണ് വലിയ തട്ടിപ്പ് സംഘത്തെ പിടികൂടാന്‍ കഴിഞ്ഞത്. ഇവര്‍ക്ക് ഹവാല ബന്ധങ്ങള്‍ ഉണ്ടോ എന്നു പൊലീസ് അന്വേഷിച്ചു വരികയാണ്.