LiveTV

Live

Kerala

വിവാദമായതിന് പിന്നാലെ തടിയൂരി; ഷംസീറിന്റെ ഭാര്യക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിയമനമില്ല

സംവരണത്തിൽ ഈഴവ വിഭാഗത്തിന് സീറ്റ് അനുവദിച്ചതോടെയാണ് ഷംസീറിന്റെ ഭാര്യ ഷഹല ലിസ്റ്റിന് പുറത്തായത്

വിവാദമായതിന് പിന്നാലെ തടിയൂരി; ഷംസീറിന്റെ ഭാര്യക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിയമനമില്ല

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യ ഷഹലക്ക് നിയമനമില്ല. മുസ്ലിം സംവരണം ഒഴിവാക്കി പകരം ഈഴവ വിഭാഗത്തിന് സംവരണം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് ഷഹല പുറത്തായത്. എജുക്കേഷൻ വിഭാഗത്തിൽ എം.എൽ.എയുടെ ഭാര്യക്ക് നിയമനം നൽകാൻ വഴിവിട്ട നീക്കം നടക്കുന്നതായി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം സർവകലാശാലയിലെ 16 വകുപ്പുകളിലെ നിയമനങ്ങൾ അംഗീകരിച്ചു. ഓരോ ഡിപാർട്ടമെന്റിലും സംവരണ സീറ്റുകളും തീരുമാനിച്ചു. എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യ ഷഹല പങ്കെടുത്ത എടുക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ ജനറൽ വിഭാഗത്തിനും സംവരണ കാറ്റഗറിയിൽ ഈഴവ വിഭാഗത്തിനും നിയമനം നൽകാനാണ് സിൻഡിക്കേറ്റ് തീരുമാനം.

ഇതോടെയാണ് മുസ്ലിം സംവരണ വിഭാഗത്തിൽ ആദ്യ റാങ്കുകാരിയായ ഷഹല ഷംസീർ പുറത്തായത്. മറ്റു 16 ഡിപ്പാർട്ട്‌മെന്റ്കളിലായി മറ്റു 43 തസ്തികകളിലുള്ള നിയമനത്തിനും സർവ്വകലാശാല സിൻഡിക്കേറ്റ് അംഗീകാരം നൽകി.

യൂണിവേഴ്‌സിറ്റി നിയമനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. സർവകലാശാലയിലെ 16 വകുപ്പുകളിലാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടന്നത്. ഇതിൽ രണ്ടു ഒഴിവുകൾ ഉണ്ടായിരുന്ന എജുക്കേഷൻ വിഭാഗത്തിൽ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യ ഷഹല ഷംസീറിനെ നിയമിക്കാൻ വഴിവിട്ട നീക്കം നടന്നെന്ന സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു. ഷഹലയുടെ ഗവേഷണ അധ്യാപകനെ അഭിമുഖത്തിന് നിയോഗിച്ചതും വിവാദമായി.