പന്തീരാങ്കാവ് യു.എ.പി.എ കേസ്; വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എൻ.ഐ.എ
സംഘടനയിൽ വിജിത് അറിയപ്പെടുന്നത് പച്ച, ബാലു, മുസഫിർ, അജയ് എന്നീ പേരുകളിലാണ്

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എൻ.ഐ.എ. കേസിൽ ഒളിവിലുള്ള സി.പി.ഉസ്മാനുമായി നിരവധി തവണ വിജിത് കൂടിക്കാഴ്ച നടത്തിയെന്നും ഒളിവിലുള്ള സി.പി.ഐ മാവോയിസ്റ്റുകൾക്ക് ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കുന്നത് വിജിതാണെന്നും എന്‍.ഐ.എ ആരോപിക്കുന്നു. മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമാണ് വിജിതാണ് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്.
വൈത്തിരിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമായി വിജിത്തിന് അടുത്ത ബന്ധമാണ്. ഉസ്മാൻ, ജലീൽ എന്നിവരുമൊത്ത് വിവിധ ജില്ലകളിൽ ഗൂഡാലോചനയിൽ പങ്കടുത്തു. വിജിത്തില്‍ നിന്ന് ഡിജിറ്റൽ തെളിവുകൾ ഉള്‍പ്പെടെ ലഭിച്ചു. സംഘടനയിൽ വിജിത് അറിയപ്പെടുന്നത് പച്ച, ബാലു, മുസഫിർ, അജയ് എന്നീ പേരുകളിലാണെന്നും എന്‍.ഐ.എ പറയുന്നു.
പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയാണ് വിജിത് വിജയന്. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത്. അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയിൽ ചേർത്തത് ഇയാളാണെന്ന് എന്‍.ഐ.എ ആരോപിക്കുന്നു.