LiveTV

Live

Kerala

പുതുപ്പള്ളിയിലെ അത്ഭുതം നേമത്തേക്ക് വണ്ടി കയറുമോ? കൗതുകം വിടാതെ രാഷ്ട്രീയ കേരളം

27-ാം വയസ്സിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പിൽ അരങ്ങേറിയത്

പുതുപ്പള്ളിയിലെ അത്ഭുതം നേമത്തേക്ക് വണ്ടി കയറുമോ? കൗതുകം വിടാതെ രാഷ്ട്രീയ 
കേരളം

അലസമായി പാറിക്കിടക്കുന്ന ആ മുടിയാണ് ഉമ്മൻചാണ്ടിയുടെ കൊടിയടയാളം. കൂടെ വലിയൊരാൾക്കൂട്ടവും. കേരളത്തിൽ എവിടെയെത്തിയാലും ഒരു കാന്തം പോലെ ഉമ്മൻചാണ്ടി ജനങ്ങളെ തന്നിലേക്ക് ആകർഷിക്കും. അക്ഷരാർത്ഥത്തിൽ ക്രൗഡ് പുള്ളർ. അതിന് പുതുപ്പള്ളിയെന്നോ നേമമെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. ഒരഭിമുഖത്തിൽ അദ്ദേഹം തന്നെ പറഞ്ഞ പോലെ ജനമാണ് ഉമ്മൻചാണ്ടിയുടെ പാഠപുസ്തകം.

1970 മുതൽ അങ്കത്തിനിറങ്ങിയ പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി തിരുവനന്തപുരത്തെ നേമത്തിലേക്ക് വണ്ടി കയറുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേരളം കൗതുകത്തോടെ ഉറ്റു നോക്കുന്നത്. നേമത്ത് മത്സരിക്കാൻ മുൻ മുഖ്യമന്ത്രിക്ക് മേൽ സമ്മർദമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഉമ്മൻചാണ്ടി ഇതു തള്ളിയെങ്കിലും ഹൈക്കമാൻഡ് തീരുമാനിക്കുന്ന ഏതു മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണ് എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന നിലപാടാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റേത്.

പുതുപ്പള്ളിയിലെ അത്ഭുതം നേമത്തേക്ക് വണ്ടി കയറുമോ? കൗതുകം വിടാതെ രാഷ്ട്രീയ 
കേരളം

1970കളിൽ തുടങ്ങിയ തേരോട്ടം

27-ാം വയസ്സിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പിൽ അരങ്ങേറിയത്. അന്ന് പുതുപ്പള്ളിയിൽ എതിരിട്ടത് സിറ്റിങ് എംഎൽഎ ഇ.എം ജോർജിനെ. ജോർജിനെ 7233 വോട്ടിന് പരാജയപ്പെടുത്തി തുടങ്ങിയ തേരോട്ടം പതിറ്റാണ്ടുകൾക്ക് ശേഷവും അതേ മണ്ഡലത്തിൽ തുടരുന്നു.

1970ന് ശേഷം 11 തവണയാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ തവണയും അദ്ദേഹത്തെ തോൽപ്പിക്കാൻ എതിരാളികൾ പല അടവുകളും പയറ്റിയെങ്കിലും പുതുപ്പള്ളിക്കാർ അവരുടെ സ്വന്തം കുഞ്ഞൂഞ്ഞിലെ വിശ്വാസം വിട്ടില്ല.

പുതുപ്പള്ളിയിലെ അത്ഭുതം നേമത്തേക്ക് വണ്ടി കയറുമോ? കൗതുകം വിടാതെ രാഷ്ട്രീയ 
കേരളം

കുഞ്ഞൂഞ്ഞും ഉമ്മൻചാണ്ടിയും തമ്മിലുള്ള ബന്ധം അറിയുന്നവർക്ക് ആ വിജയത്തിൽ അത്ഭുതമേയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ വാരാന്ത്യങ്ങളിൽ അദ്ദേഹം പുതുപ്പള്ളിയിലെ വീട്ടിലെത്തും. ഞായറാഴ്ച പുലർച്ചെ മുതൽ മുറ്റം നിറയെ ആളുകളെ കൊണ്ടുള്ള ബഹളവും. അവരെ പേരെടുത്തു വിളിക്കാനുള്ള ആത്മബന്ധമാണ് ഉമ്മൻചാണ്ടിയുടെ കരുത്തും ആത്മവിശ്വാസവും. പുതുപ്പള്ളി തന്റെ ജീവിതത്തിൽ അലിഞ്ഞു പോയി എന്ന് അദ്ദേഹം പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ജോർജ് മുതൽ ജെയ്ക്ക് വരെ

ആദ്യ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎ ഇഎം ജോർജിനെയാണ് ഉമ്മൻചാണ്ടി തോൽപ്പിച്ചത് എങ്കിൽ 2016ൽ സിപിഎം യുവനേതാവ് ജെയ്ക് പി തോമസായിരുന്നു എതിരാളി. 77ൽ ഭാരതീയ ലോക്ദളിന്റെ പിസി ചെറിയാനായിരുന്നു എതിർ സ്ഥാനാർത്ഥി. ഉമ്മൻചാണ്ടിയുടെ ജയം 15,910 വോട്ടിന്. 1980ൽ നാഷണൽ ലോക്ദൾ പാർട്ടിയുടെ എംആർജി പണിക്കർ തോറ്റത് 13,659 വോട്ടിന്. 1982ൽ മത്സരിച്ചത് ഇന്ത്യൻ കോൺഗ്രസ് സോഷ്യലിസ്റ്റിലെ തോമസ് രാജൻ. പരാജയം 15,983 വോട്ടിന്.

പുതുപ്പള്ളിയിലെ അത്ഭുതം നേമത്തേക്ക് വണ്ടി കയറുമോ? കൗതുകം വിടാതെ രാഷ്ട്രീയ 
കേരളം

1970ന് ശേഷം 1987 മുതലാണ് സിപിഎം പുതുപ്പള്ളിയിൽ അങ്കത്തിനിറങ്ങിത്തുടങ്ങിയത്. 87ലും 91ലും മത്സരിച്ചത് സിപിഎം ജില്ലാ നേതാവ് വിഎൻ വാസവൻ. 1996ൽ റജി സക്കറിയ ആയിരുന്നു എതിരാളി. 2001ലെ പോരാട്ടമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഉമ്മൻചാണ്ടി കെഎസ്‌യു പ്രസിഡണ്ടായിരുന്ന വേളയിൽ സെക്രട്ടറിയായിരുന്ന ചെറിയാൻ ഫിലിപ്പായിരുന്നു എതിരാളി. എന്നാൽ 12,575 വോട്ടിന് ഫിലിപ്പ് തോറ്റു. 2006ൽ സിന്ധു ജോയ്, 2011ൽ സുജ സൂസൻ ജോർജ് എന്നിവരും ഉമ്മൻചാണ്ടി എന്ന പുതുപ്പള്ളിക്കാരന്റെ മുമ്പിൽ വീണു.

എന്തു കൊണ്ട് നേമം?

പുതുപ്പള്ളി വിട്ട് നേമത്തേക്ക് ഉമ്മൻചാണ്ടി വരുമോ എന്നത് കൗതുകമുള്ള ചോദ്യമാണ്. അതിന് തീരെ സാധ്യതയില്ലെങ്കിൽക്കൂടി കോൺഗ്രസ് ഉമ്മൻചാണ്ടിക്കായി എന്തു കൊണ്ട് നേമം തെരഞ്ഞെടുക്കുന്നു എന്നത് അതിലേറെ കൗതുകകരമാണ്.

ബിജെപിക്ക് സ്വാധീനമുള്ള നേമത്ത് ഉമ്മൻചാണ്ടിയെ തന്നെ നിർത്തി ശക്തമായ രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ ചില കോൺഗ്രസ് നേതാക്കളെങ്കിലും ആഗ്രഹിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. നിലവിൽ ബിജെപിയുടെ ഒ രാജഗോപാലാണ് നേമത്തു നിന്നുള്ള ജനപ്രതിനിധി.

2016ൽ ബിജെപിയും സിപിഎമ്മും തമ്മിലായിരുന്നു ഇവിടെ പോരാട്ടം. രാജഗോപാൽ ജയിച്ചത് 8671 വോട്ടിന്. 91 വയസ്സു കഴിഞ്ഞ രാജഗോപാൽ ഇത്തവണ മത്സര രംഗത്തുണ്ടാവാൻ സാധ്യതയില്ല. കുമ്മനം രാജശേഖരനോ മുതിർന്ന നേതാക്കളിൽ മറ്റാരെങ്കിലുമോ നേമത്ത് സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെടുന്നു.