LiveTV

Live

Kerala

പാലായിൽ യുഡിഎഫ് പൊതുസമ്മതനായി മാണി സി കാപ്പൻ മത്സരിക്കാൻ സാധ്യത

കാപ്പൻ ജോസഫ് വിഭാഗം സ്ഥാനാർഥിയാകുന്ന കാര്യം പി.ജെ ജോസഫ് തള്ളിയില്ല

പാലായിൽ യുഡിഎഫ് പൊതുസമ്മതനായി മാണി സി കാപ്പൻ മത്സരിക്കാൻ സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പൊതു സമ്മതനായി മാണി സി കാപ്പൻ പാലായിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് പി.ജെ ജോസഫ്. കാപ്പൻ ജോസഫ് വിഭാഗം സ്ഥാനാർഥിയാകുന്ന കാര്യം പി.ജെ ജോസഫ് തള്ളിയില്ല.

ജോസഫ് വിഭാഗം 13 സീറ്റുകൾ യു.ഡി.എഫിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തളിപറമ്പും, ആലത്തൂരും സീറ്റുകൾ വേണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു. പാല സീറ്റിനെ ചൊല്ലി എൻ.സി.പിയിൽ തർക്കം മുറുകുന്നതിനിടെയാണ് പിജെ ജോസഫിന്റെ പ്രതികരണം.

അതേസമയം പാലായിൽ സംഘടിപ്പിച്ച കെഎം മാണി ജന്മദിനാചരണ ചടങ്ങിൽ മാണി സി കാപ്പൻ പങ്കെടുത്തില്ല. മറ്റു പരിപാടികൾ ഉള്ളതിനാലെന്ന് പങ്കെടുക്കാൻ കഴിയാത്തതെന്നാണ് വിശദീകരണം.

പരിപാടിയിൽ പങ്കെടുത്ത മന്ത്രി എം എം മണി കാപ്പനെതിരെ രംഗത്തെത്തി.ഇല്ലാത്ത സീറ്റ് ചർച്ചയുണ്ടാക്കിയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്.അറക്കും മുമ്പേ പിടക്കേണ്ട കാര്യമുണ്ടോയെന്നും എം എം മണിയുടെ പറഞ്ഞു