LiveTV

Live

Kerala

സി.പി.എം ട്രോളന്മാരെ തേടുന്നു

"ഒരു ട്രോൾ കൂട്ടായ്മ ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി സ്വയംസന്നദ്ധരായ ഒരുകൂട്ടം ട്രോളൻമാരെ ഞങ്ങൾ തേടുകയാണ്"

സി.പി.എം ട്രോളന്മാരെ തേടുന്നു

വിമർശനമാണ് ജനാധിപത്യ ക്രമത്തിലെ അഭിവാജ്യ ഘടകം. സാമൂഹിക മാധ്യമങ്ങളുടെ സജീവതയോടെ വിമർശനങ്ങൾ ഓൺലൈനുമായി. സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങളിൽ പലരും പല രീതികൾ അവലംബിക്കാറുണ്ട്. ഏറ്റവും ജനകീയമായ വിമർശന രീതികളിലൊന്നാണ് ട്രോളുകൾ. പുതിയ കാലത്തെ ട്രോളുകളുടെ സാധ്യതയെ ഉപയോഗപ്പെടുത്തുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രകാരം സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ട്രോളുകൾ നിർമ്മിക്കാൻ കൂടുതൽ സന്നദ്ധ പ്രവർത്തകരെ സി.പി.എം തേടുകയാണ്.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വികസന പ്രവർത്തനങ്ങളുടെ ഒരു ചരിത്രമുണ്ട് കഴിഞ്ഞ അഞ്ച് വർഷത്തെ കേരളത്തിന് പറയാൻ. ഒരു ഭാഗത്ത്...

Posted by CPIM Kerala on Saturday, January 30, 2021

"അനുദിനം വികസന പ്രവർത്തനങ്ങൾ വന്നുകൊണ്ടിരിക്കെ അതിനെയൊക്കെ മറച്ചുവെക്കുന്ന വാർത്താ പ്രചാരണങ്ങൾക്കെതിരെ, ശൂന്യതയിൽ നിന്ന് വ്യാജവാർത്തകളെഴുതുന്ന മാധ്യമങ്ങൾക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മ തീർച്ചയായും ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുതൽകൂട്ടായിരിക്കും. ഒരു ട്രോൾ കൂട്ടായ്മ ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി സ്വയംസന്നദ്ധരായ ഒരുകൂട്ടം ട്രോളൻമാരെ ഞങ്ങൾ തേടുകയാണ്." - കുറിപ്പ് പറയുന്നു