ഹഗ് ഡിപ്ലോമസിക്കാരും പരാജയ രാഘവനും കാണേണ്ട; രാഹുൽ ചിത്രത്തിൽ ഷാഫി പറമ്പിൽ
"ഹൃദയത്തിൽ നിന്നുള്ള ചിത്രമാണിത്"

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കന്യാസ്ത്രീ ആലിംഗനം ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനേയും ട്രോളി ഷാഫി പറമ്പില്‍ എം.എല്‍എ.
ഹൃദയത്തില്‍ നിന്നുള്ള ചിത്രമാണിത്. ഹഗ് ഡിപ്ലോമസിക്കാരും ആ പരാജയ രാഘവനും കാണേണ്ട എന്നാണ് ഷാഫി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് കുറിച്ചത്.
വയനാട് അമ്പലവയലില്‍ വച്ചാണ് കന്യാസ്ത്രീ രാഹുല്‍ ഗാന്ധിയെ വാത്സല്യത്തോടെ ആലിംഗനം ചെയ്തത്. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് രാഹുല്‍ വയനാട്ടെത്തിയത്.