LiveTV

Live

Kerala

കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുമൊന്നിച്ചുള്ള ട്രെയിന്‍ യാത്രാ ഫോ​ട്ടോ പങ്കുവെച്ച് മുനവ്വറലി തങ്ങൾ

16 മണിക്കൂര്‍ മുമ്പ് പങ്കുവെച്ച ഫോട്ടോക്ക് നാല്‍പ്പത്തിനാലായിരത്തിലധികം റിയാക്ഷനുകളാണ് ലഭിച്ചത്.

കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുമൊന്നിച്ചുള്ള ട്രെയിന്‍ യാത്രാ ഫോ​ട്ടോ പങ്കുവെച്ച് മുനവ്വറലി തങ്ങൾ

കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാരുമൊന്നിച്ചുള്ള ഫോ​ട്ടോ ഫേസ്​ബുക്കിൽ പങ്കുവെച്ച്​ യൂത്ത്​ലീഗ്​ സംസ്​ഥാന പ്രസിഡന്‍റ്​ മുനവ്വറലി ശിഹാബ്​ തങ്ങൾ. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ട്രെയിനിൽ വെച്ച് കണ്ടുമുട്ടിയപ്പോള്‍ എടുത്ത ഫോട്ടോയാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 16 മണിക്കൂര്‍ മുമ്പ് പങ്കുവെച്ച ഫോട്ടോക്ക് നാല്‍പ്പത്തിനാലായിരത്തിലധികം റിയാക്ഷനുകളാണ് ലഭിച്ചത്.

'തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബഹുമാന്യനായ എ.പി.അബൂബക്കർ മുസ്‍ല്യാര്‍ അവറുകളെ കണ്ടുമുട്ടിയപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ്​ മുനവ്വറലി തങ്ങൾ ചിത്രം പോസ്റ്റ്​ ചെയ്തിരിക്കുന്നത്​. നിരവധി പേരാണ് ഫോട്ടോ പങ്കുവെച്ചതില്‍ അഭിനന്ദനം അറിയിച്ചത്. ഭിന്നതകൾ മറന്നും പൊറുത്തും ഒന്നിച്ചു നിന്നാൽ എല്ലാവർക്കും വിജയം സുനിശ്ചിതം എന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. ഭിന്ന സ്വരങ്ങളെക്കാൾ കാതിനു കുളിർമയേകും നല്ല ഒറ്റ സ്വരം എന്നാണ് മറ്റൊരു കമന്റ്. 'എന്നും ഇങ്ങനെ ഒരുമിച്ചിരുന്നിരുന്നുവെങ്കിൽ, അല്ലാഹു പെട്ടെന്ന് ഐക്യത്തിന്റെ മാർഗങ്ങൾ തുറന്നു തരട്ടെ'; എന്ന് മറ്റൊരാള്‍ പ്രതികരിച്ചു. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുമൊന്നിച്ചുള്ള ട്രെയിന്‍ യാത്രാ ഫോ​ട്ടോ പങ്കുവെച്ച് മുനവ്വറലി തങ്ങൾ