LiveTV

Live

Kerala

'വില്ലത്തരം പാലായിൽ ചെലവാകില്ല' സിനിമ സ്റ്റൈലിൽ മാണി സി കാപ്പൻ എം.എൽ.എ

കഴിഞ്ഞ ദിവസമാണ് കാഞ്ഞിരം കവലയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കൽ മേഴ്സി ജെയിംസിൻ്റെ വീട് തകർന്നത്

'വില്ലത്തരം പാലായിൽ ചെലവാകില്ല' 
സിനിമ സ്റ്റൈലിൽ മാണി സി കാപ്പൻ എം.എൽ.എ

സിനിമാ സ്റ്റൈലിൽ വില്ലത്തരവുമായി ടോറസ് ഉടമകൾ എത്തിയപ്പോൾ ആ വില്ലത്തരം പാലായിൽ ചെലവാകില്ലെന്നു സിനിമാതാരം കൂടിയായ മാണി സി. കാപ്പൻ എം.എൽ.എ. ടോറസ് ലോറി ഇടിച്ചു തകർത്ത പാലാ മേലുകാവിലെ വീടിനു നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾക്കിടെ നാട്ടുകാർ തടഞ്ഞ ടോറസ് ലോറി കൊടുപോകാൻ ശ്രെമിച്ചതോടെയാണ് മാണി സി കാപ്പൻ എം.എൽ.എ സിനിമ സ്റ്റൈൽ സീൻ പുറത്തെടുത്തത്. നാട്ടുകാർ തടഞ്ഞിട്ട ടോറസുകളുമായി കടക്കാൻ ശ്രമിച്ചപ്പോൾ നാടൻ ശൈലിയിൽ മുണ്ടുമടക്കിക്കുത്തി ന ടോറസിൻ്റെ ഡോർ തുറന്ന് താക്കോൽ എം എൽ എ വലിച്ചൂരി എടുത്തതോടെ നാട്ടുകാരുടെ കൈയ്യടി. ഇതോടെ ടോറസുടമകൾ വാഹനങ്ങളുമായി പോകുന്നതിൽ നിന്നും പിൻവാങ്ങി.

കഴിഞ്ഞ ദിവസമാണ് കാഞ്ഞിരം കവലയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കൽ മേഴ്സി ജെയിംസിൻ്റെ വീട് തകർന്നത്. നഷ്ടപരിഹാരം സംബന്ധിച്ച ചർച്ച ചെയ്യാനാണ് ടോറസ് ഉടമകളുമായി മാണി സി കാപ്പൻ എം.എൽ.എ സ്ഥലത്തെത്തിയത്. സംഭവങ്ങൾക്ക് ശേഷം പുനരാരംഭിച്ച ചർച്ചയിൽ വീടിനുണ്ടായ നഷ്ടത്തിന് പരിഹാരം നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച ഉടമ്പടി ഇന്ന് (30/01/2021) 10 മണിക്ക് മേലുകാവ് പോലീസ് സ്റ്റേഷനിൽ നടക്കും. വീടിന് ഉണ്ടായ നാശനഷ്ടം മേലുകാവ് അസി.എക്സിക്യൂട്ടിവ് എൻജിനീയർ, ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ എത്തി വിലയിരുത്തും. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് ആണ് പ്രാഥമിക വിലയിരുത്തൽ. ഇൻഷ്വറൻസ് തുകയ്ക്ക് പുറമെ നഷ്ടമുണ്ടായതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം പാറമട ഉടമ വഹിക്കുമെന്നാണ് ധാരണ. ഒപ്പം പൂർണമായി തകർന്ന രണ്ട് ബൈക്കുകളുടെയും ഭാഗികമായി തകർന്ന കാറിൻ്റെയും ഇൻഷ്വറൻസ് തുകയ്ക്ക് പുറമെയുള്ള തുക ടോറസ് ഉടമയും വഹിക്കും. വീട് പുനർ നിർമ്മിക്കുന്നതുവരെ ചിലവാകുന്ന 3 മാസവാടകയായി 20000 രൂപയും നഷ്ടപരിഹാരമായി നല്കും.