LiveTV

Live

Kerala

തന്നെ കെ.പി.സി.സി പ്രസിഡന്‍റാക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് അറിയാമെന്ന് കെ. സുധാകരന്‍

മീഡിയവണിന്‍റെ നായകതന്ത്രത്തിലായിരുന്നു കെ സുധാകരന്‍റെ പ്രതികരണം.

തന്നെ കെ.പി.സി.സി പ്രസിഡന്‍റാക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് അറിയാമെന്ന് കെ. സുധാകരന്‍

കേരളത്തിലെ കോൺഗ്രസിലെ 90 ശതമാനം പ്രവർത്തകരും തനിക്കൊപ്പമുണ്ടെന്ന് കെ. സുധാകരൻ എം പി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രവർത്തകരുടെ പിന്തുണയോടെ പ്രസിഡന്‍റാകും. കെപിസിസി പ്രസിഡന്‍റാക്കാനുള്ള തീരുമാനം തടയപ്പെട്ടത് തിരുവനന്തപുരത്ത് വെച്ചാണെന്നും തടഞ്ഞത് ആരാണെന്ന് അറിയാമെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു.

കണ്ണൂരിലെ നേട്ടം മറ്റ് ജില്ലകളിലില്ലാത്തത് അവിടുത്തെ നേതാക്കളുടെ കഴിവുകേടാണ്. കഴിഞ്ഞ തവണ കെപിസിസി പ്രസിഡന്‍റാകാൻ താൽപര്യമുണ്ടായിരുന്നു, ഇപ്പോൾ അതില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു തടസമാണെന്ന് തോന്നുന്നില്ല. കെ സുധാകരൻ പാർട്ടിക്ക് അനിവാര്യനാണെന്ന് വിശ്വസിക്കാത്ത നേതാക്കളുണ്ടെന്നും കെ. സുധാകൻ പറഞ്ഞു.

മീഡിയവണിന്‍റെ നായകതന്ത്രത്തിലായിരുന്നു കെ സുധാകരന്‍റെ പ്രതികരണം.