വർഗീയ നിലപാടിനെതിരായ സി.പി.എം വിമർശനം വർഗീയവാദമാകുന്നത് എങ്ങനെയാണെന്ന് എ.വിജയരാഘവന്
ഹിന്ദുത്വവർഗ്ഗീയ വാദത്തിനൊപ്പം മറ്റ് വർഗ്ഗീയതയേയും എതിർക്കുമെന്നും വിജയരാഘവന് പറഞ്ഞു.
കോൺഗ്രസ് മതാധിഷ്ഠിത രാഷ്ട്രീയ ചേരിയുമായി കൂട്ട് കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജമാഅത്തുമായി കൂട്ട് ചേർന്നത് ജനങ്ങൾ നിരാകരിച്ചു. ആ കൂട്ടുകെട്ട് നാടിന് ഗുണം നൽകുന്ന കൂട്ട് കെട്ടല്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് ജമാഅത്തുമായി കൂട്ട് കൂടുന്നത്. അതിനെ വിമർശിക്കുക തന്നെ ചെയ്യും.
അയോധ്യ ക്ഷേത്ര നിർമ്മാണത്തിന് വെള്ളി കൊണ്ടുള്ള ഇഷ്ടിക കൊടുത്തത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സിന്റെ മുൻ മുഖ്യമന്ത്രിയായ കമല്‍ നാഥാണ്. കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ നിലപാടിന് നിരവധി ഉദാഹരണങ്ങളുണ്ട്.
ബിജെപിയുടെ വർഗ്ഗീയ നിലപാടിനെതിരെ സിപിഎം മുന്നിലുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി യെ ജയിക്കാനുള്ള സഹായം കോൺഗ്രസ് ചെയ്തു. വിമർശനം വർഗ്ഗീയ വാദമാകുന്നത് എങ്ങനെയാണ്. ഹിന്ദുത്വവർഗ്ഗീയ വാദത്തിനൊപ്പം മറ്റ് വർഗ്ഗീയതയേയും എതിർക്കുമെന്നും വിജയരാഘവന് പറഞ്ഞു.
കർഷക സമരം ഒത്തുതീർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കേണ്ടത്. പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ മർദിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. കർഷക സമരത്തെ കേന്ദ്രം അടിച്ചമർത്തുകയാണ്. അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിയമങ്ങൾ കേന്ദ്രം കൊണ്ട് വരുന്നു. കർഷകർ ഉന്നയിക്കുന്ന ന്യായമായ വിഷയങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. ജനജീവിതം പ്രയാസകരമാക്കുന്ന നയങ്ങൾ തുടരുന്നവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.