LiveTV

Live

Kerala

ശശിയുടെ വീടിന്‍റെ പാൽ കാച്ചലിന് നേരിട്ടെത്തി മുഖ്യമന്ത്രി

ലൈഫ് മിഷനിലെ രണ്ടര ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയായി.

ശശിയുടെ വീടിന്‍റെ പാൽ കാച്ചലിന്  നേരിട്ടെത്തി മുഖ്യമന്ത്രി

ലൈഫ് മിഷനിലെ രണ്ടര ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയായി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വട്ടിയൂർക്കാവിലെ വീട്ടിൽ മുഖ്യമന്ത്രി നേരിട്ടെത്തി പാൽ കാച്ചൽ നടത്തി. ലൈഫ് പദ്ധതിയെ തകർക്കാൻ ചിലർ നുണ പ്രചരണങ്ങൾ നടത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ലൈഫ് മിഷന്റെ പേരിൽ സർക്കാർ വീമ്പ് പറയേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ലൈഫ് പദ്ധതി പ്രകാരം പൂർത്തികരിച്ച രണ്ടര ലക്ഷം വീടുകളുടെ ഉദ്ഘാടനം രാവിലെ 11.30 ന് വട്ടിയൂർകാവിലെ ശശിയുടെ വീട്ടിൽ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി നിർവഹിച്ചത്. വീടിന്റെ പാൽ കാച്ചൽ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു. ലൈഫ് മിഷൻ നടത്തിയത് സമാനതകളില്ലാത്ത പ്രവർത്തനമെന്ന് മുഖ്യമന്ത്രി. ലൈഫ് പദ്ധതിയെ സർക്കാർ രാഷ്ട്രീയവൽക്കരിച്ചിട്ടില്ലെന്ന് മന്ത്രി എ സി മൊയ്തീൻ മീഡിയ വണിനോട് പറഞ്ഞു. ലൈഫിലൂടെ സർക്കാർ വലിയ വീമ്പ് പറയേണ്ടതില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.