ബിന്ദു അമ്മിണിക്കെതിരെ ലൈംഗികാധിക്ഷേപ പോസ്റ്റുമായി സന്ദീപ് വാരിയരുടെ പിതാവ്; വിവാദമായതിന് പിന്നാലെ പ്രൊഫൈല്‍ നീക്കം ചെയ്തു
ഇതുകൂടാതെ കമന്റിലും ബിന്ദുവിനെതിരെ ഇയാള്‍ അശ്ലീല പരാമര്‍ശം നടത്തുന്നുണ്ട്.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ ലൈംഗികാധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി നേതാവ് സന്ദീപ് വാരിയരുടെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കര്‍ഷകസമരത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതില്‍ നിന്നെടുത്ത ഒരു ചിത്രം ലൈംഗികാധിക്ഷേപം നിറഞ്ഞ വാക്കുകള്‍ ചേര്‍ത്ത് സന്ദീപ് വാരിയരുടെ അച്ഛനായ ഗോവിന്ദ വാരിയര്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. ഇതുകൂടാതെ കമന്റിലും ബിന്ദുവിനെതിരെ ഇയാള്‍ അശ്ലീല പരാമര്‍ശം നടത്തുന്നുണ്ട്.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന് മകളുടെ ഒപ്പം നില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെക്കുകയും അതിനുതാഴെ അശ്ലീല കമന്റ് വരികയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ശക്തമായി രംഗത്തെത്തിയ നേതാവാണ് സന്ദീപ് വാര്യര്‍.
പിന്നാലെയാണ് അച്ഛന് ഗോവിന്ദ വാരിയരുടെ പോസ്റ്റ് സമൂഹമാധ്യമത്തില്‍ വിവാദമാകുന്നത്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഗോവിന്ദ വാരിയരുടെ ഫേസ്ബുക്ക് അക്കൌണ്ട് നീക്കം ചെയ്തിട്ടുണ്ട്. പിന്നാലെ സന്ദീപ് വാരിയര്‍ തന്റെ പ്രൊഫൈല്‍ ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ സന്ദീപ് വാരിയരുടെ ഫേസ്ബുക്ക് പേജില്‍ ഇപ്പോഴും പൊങ്കാല നടക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളില്‍ ഈ വിഷയത്തില്‍ ഇപ്പോഴും ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പരസ്യപ്രതികരണം സന്ദീപ് വാര്യരോ അദ്ദേഹത്തിന്റോ പിതാവോ നടത്തിയിട്ടില്ല.