കൊലപാതകങ്ങൾക്ക് മുൻപുള്ള മലപ്പുറം ജില്ലയിലെ പി.ജയരാജന്റെ സന്ദർശനങ്ങൾ അന്വേഷിക്കണമെന്ന് എം.എസ്.എഫ്
അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താന്നൂരിലും ഇന്നലെ നടന്ന മഞ്ചേരിയിലെ സമീറിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് മഞ്ചേരിയിലെയും ജയരാജന്റെ സാന്നിധ്യം ദുരൂഹത ഉളവാക്കുന്നതാണ്.

ഇടതു ഭരണകാലത്ത് മലപ്പുറം ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്കും മുൻപ് സി.പി.എം നേതാവ് പി ജയരാജന്റെ സാന്നിധ്യം സംശയകരമെന്ന് എം.എസ്.എഫ്. അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താനൂരിലും പാണ്ടിക്കാട് സമീർ കൊലപാതകത്തിന് മുൻപ് മഞ്ചേരിയിലും ജയരാജൻ്റെ സാന്നിധ്യം ദുരൂഹത ഉളവാക്കുന്നുവെന്നും അതിനാല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസ് ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രി 11ഓടെയാണ് പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘര്‍ഷത്തില്‍ ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീറിന് (26) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നോടെ മരണപ്പെട്ടു. സംഭവത്തില്‍ ഒറവമ്പുറം സ്വദേശികളായ നിസാം, അബ്ദുല്‍ മജീദ്, മൊയിന്‍ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.