LiveTV

Live

Kerala

അരനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ആലപ്പുഴയുടെ അരനൂറ്റാണ്ടിന്‍റെ കാത്തിരിപ്പാണ് ഇന്ന് യാഥാര്‍ഥ്യമായത്.

അരനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമം;  ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു

ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ആലപ്പുഴയുടെ അരനൂറ്റാണ്ടിന്‍റെ കാത്തിരിപ്പാണ് ഇന്ന് യാഥാര്‍ഥ്യമായത്. കേരളം രാജ്യത്തിന് വിലപ്പെട്ട സംസ്ഥാനമാണെന്ന് ഗഡ്കരി പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കിയെ മുഖ്യമന്ത്രിയെ ഗഡ്കരി അഭിനന്ദിച്ചു. ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തി പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ഉദ്ഘാടന വേദിക്കരികെ യു.ഡി.എഫ് നേതാക്കളുടെ ഫ്ലക്സ് വയ്ക്കാന്‍ ശ്രമമുണ്ടായി. പൊലീസ് ഇടപെട്ട് ഫ്ലക്സ് നീക്കി.

1972ൽ തുടങ്ങിയ പദ്ധതി. തുടർന്നിങ്ങോട്ട് കടമ്പകൾ ഏറെ കടന്നാണ് ബൈപ്പാസ് എന്ന സ്വപ്നം യാഥാർത്ഥ്യമായത്. കൊമ്മാടി മുതൽ കളർകോട് വരെ 6.8 കിലോമീറ്റർ നീളമാണ് ദൈർഘ്യം. ഇതിൽ ബീച്ചിനരികിലൂടെ 3.2 കിലോമീറ്റർ ദൂരത്തിൽ മേൽപ്പാലം. ആലപ്പുഴ ബീച്ചിന്‍റെ സൗന്ദര്യമാസ്വദിച്ച് യാത്ര ചെയ്യാം.

344 കോടിയാണ് ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി ചെലവിട്ടു. മേൽപ്പാലത്തിനായി 7 കോടി റെയിൽവേക്ക് കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനത്തിന് അധിക ചെലവുണ്ട്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് പൈലിങ് അടക്കമുള്ള ജോലികൾ തുടങ്ങിയത്. എന്നാൽ 85 ശതമാനം ജോലികളും പൂർത്തിയാക്കി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് വികസനനേട്ടമായി ഉയർത്തിക്കാട്ടുകയാണ് ഇടതുസർക്കാർ.