വെൽഫെയർ പാർട്ടിയുടെ വാഹനപ്രചരണ ജാഥക്ക് നേരെ സംഘ്പരിവാർ കൈയ്യേറ്റ ശ്രമം
സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടിക്ക് നേരെ അസഭ്യവർഷം

കോഴിക്കോട് കൊയിലാണ്ടിയില്‍ വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥക്ക് നേരെ സംഘ്പരിവാർ പ്രവർത്തകരുടെ കൈയ്യേറ്റ ശ്രമം. വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടിക്ക് നേരെ അസഭ്യവർഷവുമുണ്ടായി. മണ്ഡലംതല വാഹന പ്രചരണ ജാഥ കൊയിലാണ്ടി ഹാർബറിലെത്തിയപ്പോഴായിരുന്നു സംഭവം. പൊലീസിന് പരാതി നല്‍കുമെന്ന് വെല്‍ഫയർ പാർട്ടി നേതാക്കള്‍ അറിയിച്ചു.