LiveTV

Live

Kerala

ഇന്‍റർനെറ്റ് തകരാർ മൂലം റേഷൻ വിതരണം പൂർണമായും മുടങ്ങി

കിറ്റുകളുടെ വിതരണവും മുടങ്ങിയിട്ടുണ്ട്. മൂന്ന് ദിവസമായി നെറ്റ് തകരാർ മൂലം റേഷന്‍ വിതരണം തടസപെടുകയായരുന്നു.

ഇന്‍റർനെറ്റ് തകരാർ മൂലം റേഷൻ വിതരണം പൂർണമായും മുടങ്ങി

സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് തകരാർ മൂലം റേഷൻ വിതരണം പൂർണമായും മുടങ്ങി. കിറ്റുകളുടെ വിതരണവും മുടങ്ങിയിട്ടുണ്ട്. മൂന്ന് ദിവസമായി നെറ്റ് തകരാർ മൂലം റേഷന്‍ വിതരണം തടസപ്പെടുകയായിരുന്നു. റേഷന്‍ വ്യാപാരികള്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടയ്ക്കിടെ ഇന്റര്‍നെറ്റ് തകരാര്‍ കാരണം റേഷന്‍ വിതരണം മുടങ്ങിയിരുന്നു.

റേഷന്‍ വിതരണത്തിനായുള്ള ബയോമെട്രിക് സര്‍വര്‍ തകരാറിലായതാണ് വിതരണം തടസ്സപ്പെടാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇ പോസ് മെഷീന്‍ പല തവണ പണിമുടക്കിയിരുന്നു. ഇന്ന് രാവിലെ വീണ്ടും തകരാറിലായി. ഇതോടെ പൂര്‍ണ്ണമായും റേഷന്‍ വിതരണം നിലച്ചു. റേഷന്‍ വാങ്ങാനെത്തിയവര്‍ കടകളിലെത്തി മടങ്ങി പോവുകയാണ്. എത്രയും പെട്ടെന്ന് തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ കടകളടച്ചിടുമെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.

more to watch..