LiveTV

Live

Kerala

'പി.വി അന്‍വറിനെ കാണാനില്ല' പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

എം.എൽ.എയെ അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിലമ്പൂർ മുൻസിപ്പൽ പ്രസിഡന്‍റ്‌ ഷംസുദ്ദീനാണ് പരാതി നൽകിയത്

'പി.വി അന്‍വറിനെ കാണാനില്ല' പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

നിലമ്പൂർ എം.എല്‍.എ പി.വി അന്‍വറിനെ കാണാനില്ലെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് നിലമ്പൂർ മുന്‍സിപ്പല്‍ കമ്മിറ്റിയാണ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എം.എൽ.എ വിദേശത്താണെന്നും കോവിഡ് ബാധിതനാണെന്നും എം.എൽ.എ യുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിലധികമായി എം.എല്‍.എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ പങ്കെടുത്തിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ സി.എന്‍.ജി റോഡിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എം.എല്‍.എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എം.എൽ.എയെ അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിലമ്പൂർ മുൻസിപ്പൽ പ്രസിഡന്‍റ്‌ ഷംസുദ്ദീനാണ് പരാതി നൽകിയത്. അതേസമയം പി.വി അൻവർ എം.എൽ.എ കോവിഡ് ബാധിതണെന്ന് എം.എൽ.എ യുടെ ഓഫീസ് അറിയിച്ചു. എം.എൽ.എ യാത്രയിലായിരുന്നെന്നും വിദേശത്ത് വെച്ച് കോവിഡ് ബാധിച്ചതിനാൽ മടങ്ങി വരാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് എം.എൽ.എ ഓഫീസ് നൽകുന്ന വിശദീകരണം.