ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജമയില്‍ രാഹുലിന്റെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത: വീഡിയോ പങ്കുവെച്ച് പി സി വിഷ്ണുനാഥ്
ഫാത്തിമ, രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്.
കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി വണ്ടൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയത് വിദ്യാര്‍ഥിനി ഫാത്തിമയായിരുന്നു. ഫാത്തിമ, രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത എന്നാണ് പി.സി. വിഷ്ണുനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയിരിക്കുന്നത്.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ആശയവിനിമയം പുഞ്ചിരിയിലൂടെയാണെന്നും. മാസ്ക് ധരിക്കുന്നതിനാല്‍ പുഞ്ചിരിക്കുന്നത് ഇപ്പോ ആര്‍ക്കും കാണാനാകുന്നില്ലെന്നും രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഈ ഭാഗം ഫാത്തിമ തര്‍ജ്ജമ ചെയ്ത് സംസാരിക്കുന്ന ഭാഗമാണ് പി സി വിഷ്ണുനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പി.സി. വിഷ്ണുനാഥ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:
'പൊതുപ്രവര്‍ത്തകര്‍ക്ക് മാസ്ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണ്. ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല; അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും... അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നല്കാന് എനിക്കും സാധിക്കില്ല... ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ എന്റെ അമ്മയെ ഓര്‍ക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാല്‍ മാസ്ക് ധരിക്കണം. '
വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത # വയനാടിന്റെ രാഹുല്‍