LiveTV

Live

Kerala

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തി

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തി

നിയമസഭാ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ്. മുസ്‌ലിം ലീഗ് - കോൺഗ്രസ് ചർച്ച നടന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. തെരഞ്ഞെടുപ്പ് സമിതിയുടെ തലപ്പത്തേക്ക് എത്തിയതിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പാണക്കാട് എത്തുന്നത്.

രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂരിലേക്ക് പോകുംവഴിയാണ് ഇരുവരും പാണക്കാട് എത്തിയത്. ഏകദേശം അരമണിക്കൂറോളം ചര്‍ച്ച നടന്നു. മുസ്‌ലിം ലീഗ് അധിക സീറ്റ് ചോദിച്ചത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. അഞ്ച് സീറ്റുകള്‍ അധികാണ് ലീഗ് ചോദിച്ചിരിക്കുന്നത്. ഇന്ന് രാഹുല്‍ ഗാന്ധി എംപി എത്തുമ്പോള്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.