ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന് ഗോപാലകൃഷ്ണന്; വ്യാജമെന്ന് തെളിവ് നിരത്തി അഭിലാഷ് മോഹനന്
നിങ്ങളെപ്പോലെയുള്ള ദേശദ്രോഹത്തിന് കൂട്ടുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇത് ഖലിസ്ഥാന്റെ പതാകയല്ലെന്ന് പറയുന്നതെന്നും ബി.ഗോപാലകൃഷ്ണന് പറഞ്ഞു.

മീഡിയവണ്‍ ചര്‍ച്ചക്കിടെ ചെങ്കോട്ടയില്‍ കര്‍ഷകര്‍ ഉയര്‍ത്തിയത് ഖലിസ്ഥാന്‍ പതാകയാണെന്ന ബി.ഗോപാലകൃഷ്ണന്റെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അഭിലാഷ് മോഹനന്. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും സംബന്ധിച്ച് മീഡിയവണില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സംഭവം.
ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക മാറ്റിക്കൊണ്ട് ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ദേശദ്രോഹപരമായ തീരുമാനത്തെ താങ്കള്‍ അപലപിക്കാന്‍ തയ്യാറുണ്ടോ എന്നായിരുന്നു ചര്‍ച്ചയിലുടനീളം ഗോപാലകൃഷ്ണന്റെ ചോദ്യം. നിങ്ങളെപ്പോലെയുള്ള ദേശദ്രോഹത്തിന് കൂട്ടുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇത് ഖലിസ്ഥാന്റെ പതാകയല്ലെന്ന് പറയുന്നതെന്നും ബി.ഗോപാലകൃഷ്ണന് പറഞ്ഞു.
എന്നാല്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് ഖലിസ്ഥാന്‍ പതാകയല്ലെന്നും അത് ചെയ്തത് ബി.ജെ.പിയുമായി ബന്ധമുള്ള ദീപ് സിദ്ദുവാണെന്നും അഭിലാഷ് മോഹനന് ഗോപാലകൃഷ്ണന് മറുപടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ദീപ് സിദ്ദുവിന്റെ ചിത്രം തന്റെ കയ്യിലുണ്ടെന്നും അത് ഗോപാലകൃഷ്ണന് വേണമെങ്കില്‍ അയച്ച് തരാമെന്നും അഭിലാഷ് പറഞ്ഞു. ഇതോടെ മോദിക്കൊപ്പം ദീപ് സിദ്ദു നില്ക്കുന്ന ചിത്രം അഭിലാഷ് മോഹനന് ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാണിച്ചു. പിന്നാലെ ഗോപാലകൃഷ്ണന് ചര്‍ച്ചയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.