LiveTV

Live

Kerala

നെന്മാറ മണ്ഡലം കോൺഗ്രസ് സി.എം.പിക്ക് നൽകാൻ സാധ്യത; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

മണ്ഡലം വേണമെന്ന് സി.എം.പി കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ട്

നെന്മാറ മണ്ഡലം കോൺഗ്രസ് സി.എം.പിക്ക് നൽകാൻ സാധ്യത; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പാലക്കാട് നെന്മാറ മണ്ഡലം കോൺഗ്രസ് സി.എം.പിക്ക് നൽകാൻ സാധ്യത. 2011 ൽ എം.കെ രാഘവൻ നെന്മാറയിൽ നിന്നും മത്സരിച്ച് പരാജയപെട്ടിരുന്നു. നെന്മാറ മണ്ഡലം വേണമെന്ന് സി.എം.പി കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ട്.

2011 ൽ എം.വി രാഘവൻ നെന്മാറയിൽ മത്സരിച്ച് 55475 വോട്ട് നേടി. എന്നാൽ 2016 ൽ കോൺഗ്രസാണ് മത്സരിച്ചത്. സി.എം.പിക്ക് സീറ്റ് വിട്ടു നൽകിയാൽ എം.വി. ആർ ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ സ്ഥാനാർത്ഥിയാകും. നെന്മാറയിലല്ലാതെ എവിടെയും മത്സരിക്കാനില്ലെന്ന നിലപാടിലാണ് വിജയ കൃഷ്ണൻ.

എന്നാൽ സി.എം.പിക്ക് സീറ്റ് വിട്ടു കൊടുക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നെന്മാറയിലെ കോൺഗ്രസ് പോരാളികൾ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജിലൂടെ പ്രചാരണം തുടങ്ങി കഴിഞ്ഞു.

സി.എം.പി മത്സരിച്ചാൽ തോൽവി ഉറപ്പാണെന്നും, നെന്മാറയെ പേയ്‌മെന്റ് സീറ്റാക്കരുതെന്നും ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി രംഗത്തെത്തി. നിലവിലെ എം.എൽ.എ കെ.ബാബുവിനെ തന്നെ എൽ.ഡി.എഫ് വീണ്ടും മത്സരിപ്പിക്കാനാണ് സാധ്യത.