LiveTV

Live

Kerala

കെ സുരേന്ദ്രന്‍റെ മകളെ അധിക്ഷേപിച്ച സംഭവം: ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടി തുടങ്ങി

സംഭവത്തില്‍ മേപ്പയൂർ പൊലീസും കേസെടുത്തു.

കെ സുരേന്ദ്രന്‍റെ മകളെ അധിക്ഷേപിച്ച സംഭവം: ഖത്തറിലെ  ഇന്ത്യന്‍ എംബസി നടപടി തുടങ്ങി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ മകളെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച പ്രവാസിക്കെതിരെ നടപടി. ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. സംഭവത്തില്‍ മേപ്പയൂർ പൊലീസും കേസെടുത്തു.

ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ചാണ് മകളോടൊപ്പമുള്ള ഫോട്ടോ കെ സുരേന്ദ്രന്‍ ഫേസ് ബുക്കിലിട്ടത്. ആ പോസ്റ്റിന് താഴെ അജ്നാസ് എന്ന പ്രൊഫൈലില്‍ നിന്നാണ് മോശം പരാമര്‍ശം വന്നത്. കമന്‍റിനെതിരെ വലിയ പ്രതിഷേധമാണ് ബിജെപി അനുഭാവികളില്‍ നിന്നുണ്ടായത്. ഖത്തറില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശിയായ പ്രവാസിയുടേതാണ് പോസ്റ്റെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും ഖത്തര്‍ മന്ത്രാലയത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു ബിജെപി അനുഭാവികള്‍.

പരാതിയുടെ അടിസ്ഥാനത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വി കെ സജീവന്‍റെ പരാതിയില്‍ മേപ്പയൂർ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. സംഭവത്തിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉള്‍പ്പെടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ.സുരേന്ദ്രൻ്റെ മകൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ ഹീനമായ പരാമർശം നടത്തിയതിനെ ശക്തമായി...

Posted by V Muraleedharan on Tuesday, January 26, 2021