LiveTV

Live

Kerala

'' സോളാർ കേസിൽ യുഡിഎഫ് പരിഭ്രാന്തിയിലാണ്, സിബിഐയെ എന്തിന് ഭയക്കണം? ''; എ വിജയരാഘവൻ

ഇരയുടെ പരാതിയാണ് സർക്കാർ പരിഗണിച്ചതെന്നും കേസുകൾ സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമല്ലെന്നും വിജയരാഘവൻ പറഞ്ഞു

'' സോളാർ കേസിൽ യുഡിഎഫ് പരിഭ്രാന്തിയിലാണ്, സിബിഐയെ എന്തിന് ഭയക്കണം? ''; എ വിജയരാഘവൻ

സോളാർ കേസിൽ യു.ഡി.എഫ് പരിഭ്രാന്തിയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളുടെ പ്രതികരണത്തിൽ നിന്ന് ഇത് വ്യക്തമാണ്. സോളാർ കേസിൽ യു.ഡി.എഫ് എന്തിനാണ് സി.ബി.ഐയെ ഭയക്കുന്നതെന്നും വിജയരാഘവൻ ചോദിച്ചു.

രജിസ്റ്റർ ചെയ്ത കേസുകൾ മാത്രമാണ് സി.ബി.ഐക്ക് വിട്ടത്. ജോസ് കെ മാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഉമ്മൻചാണ്ടിയാണ്. ഇരയുടെ പരാതിയാണ് സർക്കാർ പരിഗണിച്ചതെന്നും കേസുകൾ സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.