LiveTV

Live

Kerala

ലൈഫ് മിഷനില്‍ ക്രമക്കേടുണ്ടോയെന്ന് അന്വേഷണം നടന്നാല്‍ അല്ലേ അറിയൂ? സുപ്രീംകോടതി

നിലപാട് അറിയിക്കാൻ സുപ്രിംകോടതി കേന്ദ്രത്തിനും സിബിഐക്കും നാലാഴ്‍ച സമയം അനുവദിച്ചു.

ലൈഫ് മിഷനില്‍ ക്രമക്കേടുണ്ടോയെന്ന് അന്വേഷണം നടന്നാല്‍ അല്ലേ അറിയൂ? സുപ്രീംകോടതി

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് അന്വേഷണം നടന്നാല്‍ അല്ലേ ക്രമക്കേട് നടന്നോയെന്ന് കണ്ടെത്താനാകൂ എന്ന് സംസ്ഥാന സർക്കാറിനോട് സുപ്രിംകോടതി. സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. കേസിൽ സിബിഐക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

നിലപാട് അറിയിക്കാൻ സുപ്രിംകോടതി കേന്ദ്രത്തിനും സിബിഐക്കും നാലാഴ്‍ച സമയം അനുവദിച്ചു. സിബിഐ കേസെടുത്തത് ഫെഡറൽ സംവിധാനത്തെ ചോദ്യംചെയ്യുന്ന നടപടിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം. ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്.