ഉമ്മന്‍ചാണ്ടി കോൺഗ്രസ് നേതൃത്വത്തിലെത്തിയതോടെ പിണറായി വിജയന് ഭയമായെന്ന് എം.എം ഹസ്സന്
സി.ബി.ഐക്കെതിരെ നിയമം പാസ്സാക്കിയവർ തന്നെ ഇപ്പോൾ അവരെ ആശ്രയിക്കുന്നു. സോളാർ വിവാദം വീണ്ടും ഉയർത്തി പിണറായി വിജയൻ തുടർഭരണം പ്രതീക്ഷിക്കണ്ട

ഉമ്മന്‍ചാണ്ടി കോൺഗ്രസ് നേതൃത്വത്തിലെത്തിയതോടെ പിണറായി വിജയന് ഭയമായെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. സി.ബി.ഐക്കെതിരെ നിയമം പാസ്സാക്കിയവർ തന്നെ ഇപ്പോൾ അവരെ ആശ്രയിക്കുന്നു. സോളാർ വിവാദം വീണ്ടും ഉയർത്തി പിണറായി വിജയൻ തുടർഭരണം പ്രതീക്ഷിക്കേണ്ടെന്നും ഹസന് മീഡിയവണിനോട് പറഞ്ഞു.
അനധികൃത നിയമനങ്ങള്‍ക്കെതിരെ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാല്‍ നിയമനടപടി സ്വീകരിക്കും. വഴിവിട്ട നിയമന നീക്കങ്ങള്‍ നടത്തുന്നവർ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്നും ഹസൻ പറഞ്ഞു.