LiveTV

Live

Kerala

വഖഫ് ബോർഡ് മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവാഹ ധന സഹായ വിതരണവും നിലച്ചു

10000 രൂപയാണ് വിവാഹ ധന സഹായമായി ലഭിക്കേണ്ടത്. സർക്കാറിൽ നിന്നും വഖഫ് ബോർഡിന് മതിയായ ഗ്രാന്‍റ് ലഭിക്കാത്തതാണ് പ്രധാന പ്രശ്നം

വഖഫ് ബോർഡ് മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവാഹ ധന സഹായ വിതരണവും നിലച്ചു

വഖഫ് ബോർഡ് മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവാഹ ധന സഹായ വിതരണവും നിലച്ചു. 2016 ജൂൺ മുതൽ ആർക്കും വിവാഹ ധന സഹായം ലഭിച്ചിട്ടില്ല.

ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ വഖഫ് ബോർഡ് സോഷ്യൽ വെൽഫയർ സ്കീം വഴി ഉള്ള വിവാഹ ധനസഹായ വിതരണം നിലച്ചു. വാർഷിക വരുമാനം അമ്പതിനായിരത്തിൽ കുറവ് ഉള്ള കുടുംബങ്ങളിലെ പെൺകുട്ടികളാണ് സഹായത്തിന് അർഹർ. 4300 യുവതികളാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. അപേക്ഷകർക്ക് പണം ലഭികാതെ വന്നതോടെ അപേക്ഷ നൽകുന്നവരുടെ എണ്ണവും കുറഞ്ഞു.

10000 രൂപയാണ് വിവാഹ ധന സഹായമായി ലഭിക്കേണ്ടത്. സർക്കാറിൽ നിന്നും വഖഫ് ബോർഡിന് മതിയായ ഗ്രാന്‍റ് ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സർക്കാർ ഉടൻ ഫണ്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ പറഞ്ഞു.

ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീൽ ചെയർമാനായ വഖഫ് ബോർഡ് സോഷ്യൽ വെൽഫയർ സ്കീമിലെ ചികിത്സ സഹായവും പൂർണമായി നിലച്ച് കഴിഞ്ഞു.