LiveTV

Live

Kerala

കളമശേരിയിൽ 17കാരനെ മർദിച്ച സംഘത്തിലെ ഒരു കുട്ടി ജീവനൊടുക്കി

വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്

കളമശേരിയിൽ 17കാരനെ മർദിച്ച സംഘത്തിലെ ഒരു കുട്ടി ജീവനൊടുക്കി

കളമശ്ശേരിയിൽ 17 വയസുകാരനെ മർദിച്ച കേസിലെ പ്രതികളിലൊരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് 17കാരന്റെ മൃതദേഹം കണ്ടെത്തിയത്.

അക്രമത്തിൽ പൊലീസ് കേസെടുത്ത ശേഷം ബന്ധുവീട്ടിലായിരുന്ന കുട്ടി ഇന്നലെ രാത്രിയാണ് ഗ്ലാസ് ഫാക്ടറി കോളനിയിലെ സ്വന്തം വീട്ടിലേക്ക് എത്തിയത്. പുലർച്ചെയോടെ കുളിമുറിയിൽ കയറി വാതിലടച്ചു. വാതിൽ തുറക്കാത്തതിനെ തുടർന്ന് ചവിട്ടിപ്പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.