സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് ഐഎംഎ; ഐസിയു വെന്റിലേറ്ററുകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടാവാം
'ഐസിയു വെന്റിലേറ്ററുകൾ ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവാൻ പോകുന്നത്'

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് ഐഎംഎ. കോഴിക്കോട്, എറണാകുളം ജില്ലകളിൽ രോഗികളുടെ എണ്ണം ആയിരം കവിയുന്നത് ആശങ്കയുണ്ടാക്കുന്നു.
ഐസിയു വെന്റിലേറ്ററുകൾ ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവാൻ പോകുന്നത്. സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും വാക്സിനേഷന് കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.