ഗണേഷ് കുമാര്‍ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ
മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഗണേഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്

കെ.ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഗണേഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പട്ടയം വിതരണം ചെയ്യുന്നതിൽ എം.എൽ.എ വിമുഖത കാണിച്ചു.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടി കോർപ്പറേറ്റുകൾക്ക് വാടകക്ക് നൽകി. പത്തനാപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സി.പി.ഐ മണ്ഡലം സെക്രട്ടറി ജിയാ സുദീന്റെ വിമർശനം.