ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട, രാഷ്ട്രീയമായി നേരിടുമെന്ന് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് മനസിലായപ്പോഴാണ് കേസ് കുത്തിപ്പൊക്കിയത്
സോളാർ പീഡനക്കേസ് സി.ബി.ഐക്ക് വിട്ട സർക്കാർ നടപടി രാഷ്ട്രീയമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തല. ബി.ജെ.പിയുമായി ചേർന്ന് യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് മനസിലായപ്പോഴാണ് കേസ് കുത്തിപ്പൊക്കിയത്. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ആരോപണത്തിന് രാഷ്ട്രീയമായ തിരിച്ചടി നൽകും. വാളയാർ കേസ് എത്ര സമ്മർദ്ദം ഉണ്ടായിട്ടാണ് സി.ബി.ഐക്ക് വിട്ടത്. പെരിയ കേസിൽ സി.ബി.ഐ അന്വഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി വരെ പോകേണ്ടി വന്നു. തെറ്റായ മാർഗം ജനങ്ങൾ തിരിച്ചറിയും. വേങ്ങര തെരഞ്ഞെടുപ്പ് വന്നപ്പോൾ അന്ന് എഫ്.ഐ.ആറിട്ടു എന്നിട്ട് എന്തായിയെന്നും ചെന്നിത്തല ചോദിച്ചു.