LiveTV

Live

Kerala

കാട്ടാനയുടെ ആക്രമണത്തില്‍ അധ്യാപിക കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ടില്‍ സുരക്ഷാവീഴ്ചയെന്ന് സൂചന, അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍

കലക്ടർ അദീല അബ്ദുള്ള താഹ്സിൽദാറോട് റിപ്പോർട്ട് തേടി. അനുമതിയില്ലാത്ത ടെന്‍റ് റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടർ മീഡിയവണിനോട് പറഞ്ഞു

കാട്ടാനയുടെ ആക്രമണത്തില്‍ അധ്യാപിക കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ടില്‍ സുരക്ഷാവീഴ്ചയെന്ന് സൂചന, അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍

മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാന ആക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവത്തില്‍ വയനാട് ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. റിസോർട്ടിൽ ഗുരുതര സുക്ഷാ വീഴ്ചയെന്ന് സൂചന. മരിച്ച ഷഹാനയുടെ പോസ്റ്റ്മോർട്ടം നടപടികൾ അൽപ്പസമയത്തിനകം തുടങ്ങും. കലക്ടർ അദീല അബ്ദുള്ള താഹ്സിൽദാറോട് റിപ്പോർട്ട് തേടി. അനുമതിയില്ലാത്ത ടെന്‍റ് റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടർ മീഡിയവണിനോട് പറഞ്ഞു.

എളമ്പലേരിയിലെ റിസോർട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ ചേലേരി കണ്ണാടിപ്പറമ്പ്​ കാരയാപ്പ്​ കല്ലറപ്പുര ഹൗസിൽ ഷഹാനയാണ് മരിച്ചത്. റിസോർട്ടിന് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സൂചന. കോഴിക്കോട്​ പേരാമ്പ്ര ദാറുന്നുജൂം ആർട്​സ്​ ആന്‍റ്​ സയൻസ്​ കോളജിൽ സൈക്കോളജി അധ്യാപികയാണ്​. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ്​ സംഭവം.

30 അംഗ സംഘത്തിനൊപ്പം എത്തിയ യുവതി റിസോർട്ടിനു പുറത്തു കെട്ടിയ കൂടാരത്തിലിരിക്കു​മ്പോഴാണ്​ കാട്ടാനയുടെ ആക്രമണമുണ്ടായത്​. ബാക്കിയെല്ലാവരും ഓടി രക്ഷപ്പെ​ട്ടെങ്കിലും ഷഹാനക്ക്​ ആനയുടെ ചവി​ട്ടേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.