സോളാര്‍ കേസില്‍ ഏതന്വേഷണത്തിനും തയ്യാറെന്ന് ഉമ്മന്‍ചാണ്ടി
'' അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഏതെങ്കിലുമൊരു കഥ ശരിയെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല''

സോളാര്‍ കേസുമായി ബന്ധപ്പെട്ട ഏതന്വേഷണവും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി.''ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ മൂന്ന് വര്‍ഷവും സോളാര്‍ കേസുമായി ബന്ധപ്പെട്ട സമരമായിരുന്നു. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടിപ്പോള്‍ അഞ്ച് വര്‍ഷം കഴിയുന്നു. അവര്‍ അന്ന് പറഞ്ഞ ഏതെങ്കിലുമൊരു കഥ ശരിയെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല.
അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും സോളാര്‍ കേസില്‍ ഒരു ചെറുവിരലനക്കാന്‍ സാധിക്കാത്ത ഗവര്ണ്മെന്റ് അവരുടെ ജാള്യത മറക്കാനാണ് ഇപ്പോള്‍ ഈ കേസ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി ചങ്ങാത്തം കൂടാനുള്ള തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുമ്പും ഒരുപാട് കഥകള്‍ വന്നിട്ടുണ്ട്. ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാനായില്ല. ഞങ്ങള്‍ ഒരു നടപടിക്കും പോകില്ല. പരാതിക്കാരിയുടെ കത്തിലാണ് അന്വേഷണം. ജനങ്ങളോട് മുഖ്യമന്ത്രി മറുപടി പറയേണ്ടിവരു''മെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.