LiveTV

Live

Kerala

ഒന്നരവയസ്സുകാരന്റെ കൈവിരൽ ഇരുമ്പ് കപ്പിൽ കുടുങ്ങി; അരമണിക്കൂറുകൊണ്ട് പുറത്തെടുത്ത് ഫയർഫോഴ്സ്

ചെറിയ പരുക്ക് പോലും വരുത്താതെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ദൗത്യം പൂര്‍ത്തികരിച്ചത്.

ഒന്നരവയസ്സുകാരന്റെ കൈവിരൽ ഇരുമ്പ് കപ്പിൽ കുടുങ്ങി; അരമണിക്കൂറുകൊണ്ട് പുറത്തെടുത്ത്  ഫയർഫോഴ്സ്

ഇരുമ്പ് കപ്പിനുള്ളില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരന്റെ കൈവിരല്‍ കോഴിക്കോട് മീഞ്ചന്ത ഫയര്‍സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഊരിയെടുത്തു. മാത്തോട്ടത്ത് അജീഷ് ബാബുവിന്‍റെ കുട്ടിയുടെ വിരലിലാണ് സ്റ്റീല്‍ ഫാബ്രിക്കേഷന് ഉപയോഗിക്കുന്ന കപ്പ് കുരുങ്ങിയത്. കുട്ടിയുടെ കയ്യില്‍ ചെറിയ പരുക്ക് പോലും വരാത്ത തരത്തില്‍ അരമണിക്കൂറെടുത്താണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ദൗത്യം പൂര്‍ത്തികരിച്ചത്.